മുക്കം: പൊറ്റമ്മൽ വാർഡിൽ നിന്ന് എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി തിളക്കമാർന്ന വിജയം കൈവരിച്ച ഹനിയ ഹബീബ് റഹ്മാൻ, റിംഷാന അബ്ദുനാസർ എന്നിവരെ വാർഡ് മെമ്പർ കെ.വി. നിയാസിന്റെ നേതൃത്വത്തിൽ അനുമോദിച്ചു.
കെ. ബഷീർ, കെ.എച്ച്. മുഹമ്മദ്, യാസർ പുതിയോട്ടിൽ, കെ.വി. നവാസ്, ഷാനിബ് പൊറ്റമ്മൽ, അയ്യൂബ് ചേലപ്പുറത്ത്, മുജീബ് പരവരിയിൽ, സർഫ്രാസ് നവാസ് തുടങ്ങിയവർ സംബന്ധിച്ചു.